പേമാരിക്ക് അയവ്; വിവിധ ജില്ലകളിൽ പ്രഖ്യാപിച്ച മുന്നറീയിപ്പുകളിൽ ചിലത് പിൻവലിച്ചു

സംസ്ഥാനത്ത് മഴ ഭീതി അകലുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ ഏഏറ്റവും ഒടുവിലത്തെ മുന്നറിയിപ്പ് പ്രകാരം മൂന്ന് ജില്ലകളിൽ മാത്രമാണ് ഓറഞ്ച് അലർട്ട് നിലവിലുള്ളത് . നാളെ 12 ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ടും പിൻവലിച്ചിട്ടുണ്ട്. ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ കനത്ത ജാഗ്രതയിലായിരുന്നു സംസ്ഥാനം.

ചെറുതോണി ഡാം അടക്കം തുറന്നതും അതിതീവ്രമഴയുണ്ടാകമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ്.11 ജില്ലകളില്‍ ഇന്ന് പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ടില്‍ മാറ്റം വന്നു.പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളില്‍ മാത്രമാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് ഉള്ളത്. കണ്ണൂര്‍ ,കാസര്‍ഗോഡ് ഒഴികെ മഴയുണ്ടാകില്ല. ബാക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആയി മാറി.എന്നാല്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ ഇന്നത്തെ മഴ മുന്നറിയിപ്പ് സംസ്ഥാനത്തിന് വലിയ ആശ്വാസം നല്‍കുന്നതാണ്. ഈ മാസം 26ന് തുലാവർഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ .