

തൃശൂർ; മണ്ണുത്തി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിലാണ്
പ്രവർത്തകർ മദ്യപിച്ച് പാർട്ടി നടത്തിയത്.
കോർപ്പറേഷൻ തെരഞ്ഞെടുപ്പ് സമയത്ത് ആണ് ഇവർ ഓഫീസിൽ മദ്യപിച്ച് നൃത്തം ചെയ്തത്. സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് നടപടി സ്വീകരിച്ചത്.
ഒല്ലൂർ നിയോജക മണ്ഡലം കമ്മിറ്റി സെക്രട്ടറി ടിറ്റോ തോമസ് അടക്കം മൂന്ന് പേരെയാണ് സസ്പെൻഡ് ചെയ്തത്.
ഓഫീസ് സെക്രട്ടറി ജോയ് കെ ജി, പ്രവർത്തകനായ മനാഫ് എന്നിവർക്കെതിരെയും നടപടിയുണ്ട്. ഇവിടെ സംഘം ചേർന്നുള്ള മദ്യപാനം സ്ഥിരമാണെന്നും
ചിലര്‍ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു. മദ്യപാനം മണ്ഡലം കോൺഗ്രസ് നേതാക്കളുടെ മൗനാനുവാദത്തോടെയാണെന്നും ആരോപണമുണ്ട്








