

പത്തനംതിട്ട; തിരുവല്ല നഗരത്തോട് ചേർന്ന് പ്രവർത്തിക്കുന്ന സ്പായിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
ഗുണ്ടാപിരിവ് നൽകിയില്ലെന്ന പേരിൽ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
ഫെബ്രുവരി ഒന്നിന് ഉച്ചയോടെയാണ് സംഭവം.
കാപ്പാ കേസ് പ്രതിയായ മരണ സുബിൻ എന്ന സുബിൻ അലക്സാണ്ടറും മൂന്നു പേരും അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ സ്ഥാപനത്തിൽ അതിക്രമിച്ചു കയറി ഗുണ്ടായിസം കാണിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.
കേസിൽ 6 പേരാണ് പ്രതികൾ

സുബിനും കൂട്ടാളികളും പല തവണ സ്പായിലെത്തി 50000 രൂപ ഗുണ്ടാ പിരിവായി ആവശ്യപ്പെട്ടു എന്നാണ്
സ്പാ ഉടമ പറയുന്നത്. ജീവനക്കാരെയും ഭീഷണിപ്പെടുത്തി. പണം നല്‍കാതെ വന്നതോടെ ജീവനക്കാരിയെ വലിച്ചിഴച്ച് മുറിക്ക് ഉള്ളിലേക്ക് കൊണ്ടുപോയി കഴുത്തിൽ കത്തി വെച്ച് ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു.
സ്ഥാപനത്തില്‍ ഉണ്ടായിരുന്ന 25000 രൂപ കൈക്കലാക്കിയാണ് സുബിനും കൂട്ടാളികളും സ്ഥലം വിട്ടത്. സംഭവം പുറത്ത് പറഞാൽ കൊന്ന് കളയും എന്ന് ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു







