
കാസര്‍കോട്: സ്വത്ത് തര്‍ക്കവും തുടർന്നുള്ള ഏറ്റുമുട്ടലുമാണ് മഞ്ചേശ്വരത്ത് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിൽ കലാശിച്ചത്. ഉമ്മയുടെ സഹോദരിയെയും ഭർത്താവിനെയും പിതാവ് ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയപ്പോഴാണ് മറിയം ജുമൈലയ്ക്ക് കഴുത്തിൽ വെട്ടേറ്റതെന്നാണ് വിവരം. കുഞ്ചത്തൂര്‍ തൂമിനാട് സ്വദേശിയാണ് കൊല്ലപ്പെട്ട 18കാരി മറിയം ജുമൈല. മറിയത്തിൻ്റെ പിതാവ് ഉമർ ഫാറൂഖാണ് കൊലയാളി. ഇയാള്‍ ലഹരിക്ക് അടിമയും വീട്ടില്‍ സ്ഥിരമായി വഴക്ക് ഉണ്ടാക്കുന്ന ആളുമാണ്.
ഉമർ ഫാറൂഖില്‍ നിന്ന്
വിവാഹ മോചനം നേടാനുള്ള ഒരുക്കത്തിലായിരുന്നു ഭാര്യ. ഇവരുടെ ഏക മകളായിരുന്നു മറിയം

ഉമർ ഫറൂഖും ഭാര്യയുടെ സഹോദരിയുടെ ഭര്‍ത്താവായ ഷേഖ് അബ്ബയും തമ്മിൽ സ്വത്ത് തർക്കമുണ്ടായിരുന്നു
ഇന്നലെ വൈകീട്ട് ഷേഖ് അബ്ബയെയാണ് ഉമർ ഫാറൂക് ആദ്യം വെട്ടിപ്പരിക്കേൽപ്പിച്ചത്. പിന്നാലെ ഭാര്യയുടെ സഹോദരിയെയും വെട്ടി. പിതാവിൻ്റെ അതിക്രമം കണ്ട് സഹിക്കാനാവാതെ മറിയം ഇത് തടയാനായി എത്തി. ഇതിനിടെയാണ് മറിയത്തിൻ്റെ കഴുത്തിൽ ആഴത്തിൽ വെട്ടേറ്റത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മറിയം ജുമൈല മരിച്ചിരുന്നു

മംഗളൂരുവിലെ ആശുപത്രിയിൽ അത്യാസന്ന ചികിത്സയിൽ കഴിഞ്ഞിരുന്ന ഷേഖ് അബ്ബയും ഇന്ന് പുലര്‍ച്ചെ മരണത്തിന് കീഴടങ്ങി.
പരിക്കേറ്റ മൂന്നാമത്തെയാളുടെ ആരോഗ്യനില സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. കൊലപാതകത്തിന് ശേഷം സ്ഥലത്ത് തന്നെ തുടർന്ന പ്രതിയെ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു

