
വീട്ടില്‍ വെച്ച് വിദേശ മദ്യം വില്‍ക്കുന്ന മലപ്പുറം ചുങ്കത്തറ സ്വദേശിനി ബേബിയെ ആണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇവരുടെ വീടിൻ്റെ പിൻഭാഗത്ത് മദ്യവിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബിജു പി എബ്രഹാമും സംഘവും നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെടുത്തത്. 36 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യമാണ് പലയിടങ്ങളിലായി കുഴിച്ചിട്ട നിലയില്‍ കണ്ടെടുത്തത്

ക്രിസ്മസ്, പുതുവത്സര പ്രത്യേക പരിശോധനയുടെ ഭാഗമായാണ് എക്സൈസ് സംഘം വീടിൽ പരിശോധന നടത്തിയത്. എക്സൈസ് എത്തുമ്പോള്‍ ബേബി വീടിന്റെ പിൻഭാഗത്തെ ഷെഡിൽ മദ്യ വിൽപന നടത്തുകയായിരുന്നു. അബ്കാരി നിയമം 55 എ, 55 ഐ, 13 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു


