
കണ്ണൂര്‍ ; കൂത്തുപറമ്പ് മൂര്യാട് കൊളുത്തുപറമ്പിൽ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ 3 പേരുടെയും സംസ്കാരം ഇന്ന് 3 മണിക്ക് വലിയ വെളിച്ചം ശാന്തിവനത്തിൽ നടക്കും. ഉച്ചയ്ക്ക് 2.30 ന് കുറ്റിക്കാട് വായനശാലയിൽ മൃതദേഹങ്ങൾ പൊതു ദർശനത്തിന് വെക്കും. നീർവേലി സ്വദേശികളായ
കിഷൻ സുനിൽ, അമ്മൂമ്മ വി.കെ റെജി, അമ്മൂമ്മയുടെ സഹോദരി റോജ എന്നിവരെയാണ് ഇന്നലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കിഷനും മുത്തശ്ശിയും സഹോദരിയുമായിരുന്നു ഈ വീട്ടിൽ താമസം

കിഷൻ ആദ്യം ആത്മഹത്യ ചെയ്യുകയും വിവരമറിഞ്ഞ് മനംനൊന്ത് മുത്തശ്ശിയും സഹോദരിയും പിന്നീട് ആത്മഹത്യ ചെയ്യുകയുമായിരുന്നു എന്നാണ് നിഗമനം
കിഷൻ പോക്സോ കേസിലെ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. കിഷന്റെ മൃതദേഹം തലശ്ശേരിയിലെ ആശുപത്രിയിലെത്തിച്ച് തിരികെ എത്തിയപ്പോഴാണ് മുത്തശ്ശി റെജിയെയും സഹോദരി റോജയെയും വീട്ടിലെ 2 മുറികളിലായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുനിലിന് അച്ഛനും അമ്മയും ഒരു സഹോദരനുമുണ്ട്


