
കണ്ണൂര്‍ ; തെരഞ്ഞെടുപ്പ് പടി വാതില്ക്കലെത്തി നില്‍ക്കെ കണ്ണൂരിലാണ് സ്ഥാനാര്‍ത്ഥിയായ യുവതിയെ കാണാതായത്. ചൊക്ലി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലെ മുസ്ലിം ലീഗ് സ്ഥാനാർഥിയായ ടി.പി അറുവയെ (29) യാണ് കാണാതായത്. മാതാവ് ചൊക്ലി പൊലിസിൽ പരാതി നൽകി.
ഇക്കഴിഞ്ഞ ആറാം തീയതി രാവിലെ മുതൽ അറുവയെ കാണാനില്ലെന്നാണ് പരാതിയിൽ പറയുന്നത്.
അറുവ പ്രദേശവാസിയായ ബിജെപി പ്രവർത്തകന് റോഷിത്ത് എന്നയാളുടെ കൂടെ ഒളിച്ചോടി പോയെന്ന് സംശയക്കുന്നതായും പരാതിയിൽ പറയുന്നു.
എഫ്ഐആർ രജിസ്റ്റർ ചെയ്ത് പരാതിയിൽ അന്വേഷണം ആരംഭിച്ചതായി ചൊക്ലി പൊലീസ് വ്യക്തമാക്കി



