
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെപിസിസിക്ക് ഇന്നലെ യുവതി നൽകിയ ലൈംഗിക പീഡന പരാതി വ്യാജമെന്ന് ആവര്‍ത്തിച്ച് ഫെന്നി നൈനാൻ. അടൂര്‍ നഗരസഭയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ഫെന്നി നൈനാൻ. പൊലീസ് അന്വേഷിച്ച് എന്തെങ്കിലും തെളിവുണ്ടെങ്കിൽ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാൻ തയ്യാറാണെന്നും രാഹുലിന്റെ സുഹൃത്തായ ഫെന്നി നൈനാൻ വെല്ലുവിളിച്ചു. രാഹുലിന് വേണ്ടി തന്നെ
ഹോം സ്റ്റേ പോലൊരു കെട്ടിടത്തിലെത്തിച്ചതും തിരികെ കൊണ്ടുപോയതും ഫെന്നി നൈനാൻ ആണെന്നാണ് യുവതിയുടെ പരാതിയിലുള്ളത്

എന്നാൽ പരാതി വ്യാജമാണെന്നും തന്റെ ജീവിതത്തിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നുമാണ് ഫെന്നി പറയുന്നത്
”രാഹുലിന്റെ മുൻകൂര്‍ ജാമ്യ ഹര്‍ജി തള്ളിക്കാനുള്ള നീക്കമാണിത്. പരാതി നൽകിയത് ആണാണോ പെണ്ണാണോ എന്ന് പോലും അറിയില്ല. ഏത് വാഹനത്തിൽ എവിടേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമാക്കണം. ഒരു സ്ഥാനാർത്ഥിയെ ഏത് വിധേനയും തേജോവധം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. പൊലീസ് അന്വേഷിച്ച് തെളിവ് കണ്ടെത്തിയാൽ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം. പരാതി നൽകിയ ആളെ താൻ വെല്ലുവിളിക്കുകയാണ്. പരാതിക്ക് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട് സര്‍ക്കാരും പൊതുപ്രവര്‍ത്തകനും ഒരു ചാനലും ഉള്‍പ്പെട്ട ഗൂഡാലോചനയാണിത്”
– ഫെന്നി ആരോപിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇന്നലെയാണ് മറ്റൊരു യുവതി കൂടി ബലാത്സംഗ പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി ക്രൂരമായി
പീഡിപ്പിച്ചെന്നും ഹോം സ്റ്റേയിലെത്തിച്ചായിരുന്നു പീഡനമെന്നുമാണ് യുവതിയുടെ പരാതി. സ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് പോയതും തിരിച്ച് കൊണ്ടാക്കിയതും രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാണെന്നും പരാതിയിൽ പറഞ്ഞിരുന്നു. കേരളത്തിന് പുറത്ത് താമസിക്കുന്ന 23കാരി ഇ-മെയിലിലാണ് സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവര്‍ക്ക് പരാതി നൽകിയത്.
പരാതി കെപിസിസി പ്രസിഡൻറ് ഡിജിപിക്ക് കൈമാറിയിരുന്നു.
ഈ പരാതിയിൽ അന്വേഷണം നടത്തി പെൺകുട്ടി മൊഴി നൽകാൻ തയ്യാറായാൽ കേസെടുത്ത്
തുടരന്വേഷണം നടത്താനാണ് തീരുമാനം

