
നവി മുംബൈയിലുണ്ടായ തീപിടുത്തത്തിൽ തിരുവനന്തപുരം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. വാഷിയിലെ എം ജി കോംപ്ലക്സിലെ 10-ാം നിലയിലാണ് ഇന്നലെ രാത്രി അപകടം ഉണ്ടായത്. മരിച്ച മലയാളി കുടുംബം വർഷങ്ങളായി നവി മുംബൈയിലെ താമസക്കാരാണ്.
പൂജ രാജൻ (39), സുന്ദർ ബാലകൃഷ്ണൻ (44), വേദിക സുന്ദർ ബാലകൃഷ്ണൻ (6) എന്നിവരാണ് മരിച്ചത്.
ഒരു മഹാരാഷ്ട്ര സ്വദേശി കൂടി മരിച്ചതായി സ്ഥിരീകരണം ഉണ്ട്.
തീ പിടുത്തത്തിൽ 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തമുണ്ടാകാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം.
എ സി യൂണിറ്റ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
പ്രാഥമിക വിവരം അനുസരിച്ച് മൂന്ന് ഫ്ളാറ്റുകളിലേക്ക് തീപടർന്നിരുന്നു. തീ പടരുന്നത് ശ്രദ്ധിച്ച ഫ്ളാറ്റിലെ മറ്റ് താമസക്കാർ അവിടെ നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി


