
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി ഇന്ന് കണ്ണൂര് ടൗണിലേക്ക് ബസുകൾ ഒഴികെയുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. കളക്ടറേറ്റ് മൈതാനത്താണ് വൈകീട്ട് പൊതുയോഗം നടക്കുന്നത്
ഉച്ചയ്ക്ക് 12 മുതലാണ് ഗതാഗത നിയന്ത്രണം

തലശ്ശേരിയിൽ നിന്ന് കാസർകോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ കൊടുവള്ളി ജങ്ഷനിൽ നിന്ന് മമ്പറം-ചാലോട്- മയ്യിൽ വഴി തിരിച്ചുവിടും. തലശ്ശേരിയിൽ നിന്ന് തളിപ്പറമ്പ് ഭാഗത്തേക്കുള്ള ചെറുവാഹനങ്ങൾ താഴെ ചൊവ്വയിൽ നിന്ന് തെഴുക്കിൽ പീടിക- സിറ്റി-ചാലാട്-അലവിൽ വഴി തിരിച്ചു വിടും

കാസർകോട് ഭാഗത്ത് നിന്ന് തലശ്ശേരി ഭാഗത്തേക്കുള്ള വാഹനങ്ങൾ തളിപ്പറമ്പ് ചിറവക്കിൽ നിന്ന് ഇരിക്കൂർ- ചാലോട്- തലശ്ശേരി വഴി തിരിച്ച് വിടും. പഴയങ്ങാടി ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ പുതിയതെരുവിൽ നിന്ന് മയ്യിൽ- ചാലോട് വഴി തിരിച്ചു വിടും. പഴയങ്ങാടി ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ പുതിയതെരുവിൽ നിന്ന് മയ്യിൽ- ചാലോട് വഴി തിരിച്ചു വിടും

