
ചെന്നൈ: എയര്‍ ഇന്ത്യയുടെ കൊളംബോയില്‍ നിന്ന് ചെന്നൈയിലേക്കുള്ള വിമാനത്തിലെ യാത്രക്കാരനാണ് ഭക്ഷണത്തില്‍ നിന്ന് മുടി ലഭിച്ചത്. എയര്‍ ഇന്ത്യ കമ്പനി 35,000 രൂപ പിഴ നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചു.
ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സിവില്‍ കോടതി വിധിയ്ക്കെതിരെ എയര്‍ ഇന്ത്യ നല്കിയ അപ്പീലിലാണ് പിഴത്തുക 35,000 രൂപയായി കുറച്ച് വിധി പറഞ്ഞത്. മുടി ലഭിച്ച യാത്രക്കാരന് വിമാന ജീവനക്കാരെ വിവരം അറിയിച്ചിരുന്നു. എന്നിട്ടും തന്റെ പരാതിയില്‍ വിമാന കമ്പനി നടപടിയൊന്നും എടുക്കാത്തതിനെ തുടര്‍ന്നാണ് യാത്രക്കാരന് നിയമ നടപടിയുമായി മുന്നോട്ട് പോയത്



