
കൊല്ലം: സ്കൂട്ടറിൽ സ്കൂൾ ബസ് ഇടിച്ച് കൊല്ലം ശാസ്താംകോട്ട
തൊടിയൂർ സ്വദേശി എ അഞ്ജന (25) ആണ് മരിച്ചത്. തൊടിയൂർ ശാരദാലയം വീട്ടിൽ ബി മോഹനന്റെയും ടി അജിതയുടെയും മകളായ അഞ്ജന ശാസ്താംകോട്ട സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ്. അഞ്ജനയുടെ വിവാഹം ഒക്ടോബർ 19ന് നടത്താൻ നിശ്ചയിച്ചതാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അഞ്ജനയ്ക്ക് ബാങ്കിൽ ക്ലാർക്ക് ആയി നിയമനം ലഭിച്ചത്. ഈ രണ്ട് സന്തോഷങ്ങള്ക്കിടയിലേക്കാണ് ദുരന്തം കടന്നു വന്നത്.

ശാസ്താംകോട്ട ഭരണിക്കാവ് പുന്നമുട് ജങ്ഷനിലാണ് അപകടം നടന്നത്. സ്കൂട്ടറിൽ ബാങ്കിലേക്ക് പോവുകയായിരുന്ന അഞ്ജനയെ ഇടിച്ച സ്കൂൾ ബസ് ദേഹത്ത് കൂടി കയറി ഇറങ്ങുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് സ്കൂട്ടർ ഭാഗികമായി കത്തി നശിച്ചു


