ഭാരതാംബ വിവാദത്തിന് പിന്നാലെ
ഗവർണറുടെ ചുമതലകൾ എന്തെല്ലാം എന്നത് കുട്ടികളെ പഠിപ്പിക്കുന്നതിന് പാഠ്യ വിഷയമാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍.
ഗവർണറുടെ ഭരണപരമായ അധികാരങ്ങൾ സിലബസിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി
വി. ശിവൻകുട്ടി വാര്‍ത്താ സമ്മേളനത്തിലാണ്
വ്യക്തമാക്കിയത്. ഈ വർഷത്തെ പത്താം ക്ലാസ് പാഠപുസ്തകത്തിൽ വിഷയം ഉൾപ്പെടുത്തും. ഇന്നലത്തെ സ്കൗട്ട് & ഗൈഡ്സ് പരിപാടിക്കിടെ ഭാരതാംബയെ വണങ്ങണമെന്ന് കുട്ടികളെ ഉപദേശിച്ചത്
ഗവര്‍ണര്‍
തിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു
‘ജനാധിപത്യത്തിൻ്റെ മൂല്യങ്ങൾ പഠിക്കേണ്ട യഥാർത്ഥ ഇടങ്ങൾ വിദ്യാലയങ്ങൾ ആയതു കൊണ്ട് തന്നെ ഗവർണർമാരുടെ ഭരണഘടനാ അധികാരങ്ങളെ കുറിച്ച് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനായി പാഠ പുസ്തകങ്ങളിൽ ഈ കാര്യം പ്രത്യേകം തന്നെ ഉൾപ്പെടുത്തും.
ഈ വർഷം പത്താം ക്ളാസിലെ രണ്ടാം വോളിയത്തിൽ ഉൾപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഇത് കൂടാതെ 11, 12 ക്ലാസുകളിലെ പാഠപുസ്തകം പുതുക്കുന്ന അവസരത്തിൽ ഏതെല്ലാം ഭാഗത്ത് ഉൾപ്പെടുത്താൻ സാധിക്കുമോ ആ ഭാഗത്തൊക്കെ തന്നെ ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങളെ സംബന്ധിച്ച വിവരം ഉൾപ്പെടുത്തുന്നതാണ്.
രാജ്യത്ത് ഗവർണർമാരെ ഉപയോഗിച്ചുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ വർധിച്ചു വരികയാണ്. ഗവർണർമാരുടെ ഭരണ ഘടനാപരമായ അധികാരങ്ങളെ കുറിച്ച് സുപ്രീം കോടതി തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട് ‘ – വിദ്യാഭ്യാസ മന്ത്രി
വി ശിവൻകുട്ടി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി