വിമാനാപകടത്തിൽ മരിച്ച രഞ്ജിതയെ അവഹേളിച്ച് ഫേസ്ബുക്കിൽ കമൻ്റ്; സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ..

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ജി നായരെ അപമാനിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന് എതിരെ നടപടി. വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രനാണ് ഫെയ്സ്ബുക്കില്‍ രഞ്ജിതയെ കുറിച്ച് മോശം കമന്റിട്ടത്. ഉദ്യോഗസ്ഥനെ റവന്യു മന്ത്രി കെ രാജന്റെ നിർദേശ പ്രകാരം സസ്പെൻഡ് ചെയ്തു. വിവാദമായതോടെ ഇയാൾ കമൻ്റ് പിൻവലിച്ചിരിന്നു.

മുമ്പ് റവന്യൂ മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരനെ സോഷ്യൽ മീഡിയയിലൂടെ അവഹേളിച്ചതിന് പവിത്രനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.