കൊളംബോ: മനുഷ്യ അസ്ഥികൾ കൊണ്ട് നിർമ്മിച്ച മാരകമായ സിന്തറ്റിക് മയക്കുമരുന്ന് കടത്തിയ കേസിൽ 21കാരി റിമാന്റിൽ.
ഫ്ലൈറ്റ് അറ്റൻഡർ ആയ ലണ്ടൻ സ്വദേശിനി ഷാർലറ്റ് മെയ് ലീ ആണ് ശ്രീലങ്കയിലെ ബന്ദാരനായകെ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായത്.
പശ്ചിമാഫ്രിക്കയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന “കുഷ്” എന്ന മാരക മയക്കു മരുന്ന് നിറച്ച സ്യൂട്ട്കേസുകൾ കൈവശം വെച്ചതിനാണ് യുവതിയെ അറസ്റ്റ് ചെയ്തത്
കുഷിന്റ പ്രധാന ചേരുവകളിൽ ഒന്ന് മനുഷ്യന്റെ അസ്ഥി പൊടിച്ചതാണ്. ഏഴ് വർഷങ്ങൾക്ക് മുമ്പ് പശ്ചിമാഫ്രിക്കയിലാണ് കുഷ് ആദ്യമായി കണ്ടെത്തിയത്. മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന ഒരു ഹിപ്നോട്ടിക് ഹൈപ്പിന് കാരണമാകുന്ന ലഹരി വസ്തുവാണിത്. കുഷ് നിർമിക്കുന്നതിനുള്ള അസ്ഥി ലഭിക്കുന്നതിനായി ശ്മാശനങ്ങളിൽ വരെ കൊള്ള നടക്കുന്നതായും റിപ്പോർട്ടുണ്ട്
കുഷ് ഉപയോഗിച്ച് സിയറ ലിയോണിൽ മാത്രം ആഴ്ച്ചയിൽ 12 പേർ മരിക്കുന്നുവെന്നാണ് കണക്ക്. ബിബിസിയുടെ റിപ്പോർട്ട് പ്രകാരം, 3.3 മില്യൺ ഡോളർ (ഏകദേശം 28 കോടി രൂപ) ആണ് കുഷിന്റെ വില. എന്നാൽ ഇതെങ്ങനെ സ്യൂട്ട്കേസിൽ വന്നുവെന്ന് അറിയില്ലെന്നാണ് ഷാർലറ്റ് മെയ് ലീ പറഞ്ഞത്. നിലവിൽ യുവതി കൊളംബോയിലുള്ള ജയിലിൽ കഴിയുകയാണ്. കുറ്റം തെളിഞ്ഞാൽ 25 വർഷം വരെ തടവ് അനുഭവിക്കേണ്ടി വരും