തിരുവനന്തപുരം: ആർഎസ്എസ് അനുഭാവികളായ ജയിൽ ഉദ്യോേഗസ്ഥർ റിസോർട്ടിൽ ഒത്തുചേർന്ന സംഭവത്തിൽ നടപടി. 18 ഉദ്യോഗസ്ഥരെ ജയിൽവകുപ്പ് സ്ഥലം മാറ്റി. കുമരകത്തെ റിസോർട്ടിലായിരുന്നു ഉദ്യോഗസ്ഥരുടെ ഒത്തുചേരൽ. ഒത്തുചേരലിനെതിരെ ജയിൽമേധാവിക്ക് പരാതികൾ ലഭിച്ചിട്ടുണ്ട്. എന്നാൽ വിഷയത്തിൽ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും പാർട്ടിപരമായിരുന്നില്ല ഒത്തുചേരല്ലെന്നുമാണ് ജയിൽവകുപ്പിന്റെ വിശദീകരണം.
സംഭവം ഗൗരവത്തോടെ കാണണമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. എന്നാൽ പല റാങ്കുകളിലുമായുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്തുചേരൽ പെട്ടെന്നുണ്ടായതല്ലെന്നും ഇതിന് പിന്നിൽ കൂടിയാലോചനയുണ്ടായിട്ടുണ്ടെന്നുമാണ് ഇന്റലിജൻസിന്റെ നിഗമനം. സേനയിലെ അംഗങ്ങൾ സംഘടിക്കരുതെന്ന ചട്ടം ലംഘിച്ചാണ് ഉദ്യാഗസ്ഥർ ഒത്തുകൂടിയത്.
ഭരണപരമായ സൗകര്യത്തിന് എന്ന പേരിലാണ് സ്ഥലംമാറ്റം. രഹസ്യയോഗം ചേർന്ന സംഭവം ഗൗരവതരമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.
ജനുവരി 17ന് രാത്രിയിലാണ് 13 ഡപ്യൂട്ടി പ്രിസൺ ഓഫിസർമാരും 5 അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർമാരും കോട്ടയം കുമരകത്തെ റിസോർട്ടിൽ യോഗം ചേർന്നത്. വിവിധ ജയിലുകളിലെ ഉദ്യോഗസ്ഥരാണ് ഒത്തു ചേർന്നത്..