എംആര്‍ അജിത് കുമാറിനായി ആറാം തവണയും വിശിഷ്ട സേവനത്തിനുള്ള മെഡലിന് ശുപാര്‍ശ നൽകി ഡിജിപി ; ഐബി റിപ്പോർട്ട് എതിരായതിനാൽ 5 തവണ തള്ളിയിരുന്നു..

എഡിജിപി എം ആർ അജിത്കുമാറിനായി വീണ്ടും വിശിഷ്ട സേവനത്തിനുള്ള മെഡലിന് ശുപാർശ. രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡലിനായി ഡിജിപിയാണ് അജിത്കുമാറിനെ ശുപാർശ ചെയ്തത്.
അജിത്കുമാർ ഡിജിപി പദവിയിലെത്താൻ രണ്ട് മാസം മാത്രം ബാക്കിനിൽക്കേയാണ് ശുപാർശ ഉണ്ടായിരിക്കുന്നത്. ഒന്നര മാസം മുൻപാണ് ശുപാർശക്കത്ത് നൽകിയത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം വേഗത്തിലാക്കുകയും അജിത്കുമാറിന് ക്‌ളീൻ ചിറ്റ് നൽകുകയും ചെയ്തത്. നേരത്തെ അഞ്ചുതവണ ശുപാർശ നൽകിയിരുന്നെങ്കിലും കേന്ദ്രം തള്ളിയിരുന്നു. അജിത് കുമാറിന്‍റെ ജൂനിയർ ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ മെഡൽ ലഭിച്ചിരുന്നു. ഇന്‍റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് അജിത് കുമാറിന് എതിരായ സാഹചര്യത്തിലായിരുന്നു കേന്ദ്രം മെഡൽ നിരസിച്ചത്.