മലയാളികൾക്ക് മറക്കാനാവാത്ത കേസാണ് മഞ്ചേരിയിലെ കൃഷ്ണപ്രിയ കൊലക്കേസ്. കൃഷ്ണപ്രിയയുടെ പിതാവ് ശങ്കരനാരായണൻ(75) മരിച്ചു. വാർദ്ധക്യ സഹജമായ അസൂഖത്തെ തുടർന്നായിരുന്നു മരണം. പതിമൂന്ന് വയസുകാരിയായിരുന്ന കൃഷ്ണപ്രിയയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയുടെ കൊലപാതക കേസിൽ ശങ്കരനാരായണനെ കുറ്റവിമുക്തനായിരുന്നു.
2001 ഫെബ്രവരി ഒൻപതിന് ഏഴാം ക്ലാസിൽ പഠിക്കുന്ന കൃഷ്ണപ്രിയയെ സ്‌കൂൾ വിട്ടു വരുന്ന വഴി അയൽവാസി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. ഇരുത്തിനാലുകാരനായ കുന്നുമ്മൽ മുഹമ്മദ് കോയയാണ് പ്രതി. 2002 ജൂലായ് 27ന് ജാമ്യത്തിലിറങ്ങിയ പ്രതിയെ പിതാവ് ശങ്കരനാരായണൻ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് ശങ്കരനാരായണന്റെ പേരിലെ കേസ്.
സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചെങ്കിലും കേസ് ഹൈക്കോടതിയിൽ എത്തിയപ്പോൾ തെളിവുകളുടെ അഭാവത്തിൽ ശങ്കരനാരായണനെ വെറുതെവിടുകയായിരുന്നു.