കാസർകോട് ഒരു കുടുംബത്തിലെ 4 പേർക്ക് വെട്ടേറ്റു

കാസർകോട്: നാലാം മൈലിൽ വീടിന് സമീപത്ത് പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
നാലാം മൈലിലെ ഇബ്രാഹിം സൈനുദ്ദീൻ, മകൻ ഫവാസ്, ബന്ധുക്കളായ റസാഖ്, മുൻഷീദ് എന്നിവർക്കാണ് വെട്ടേറ്റത്. അയൽവാസിയുടെ വീട്ടിൽ പടക്കം പൊട്ടിച്ചത് ഫവാസ് ചോദ്യം ചെയ്തിരുന്നു.
ഇതിൽ പ്രകോപിതരായ ഒരു സംഘം തിളച്ച ചായ ഫവാസിന്റെ മുഖത്തൊഴിച്ചു. ഇതിനുശേഷം ഇബ്രാഹിം എത്തി മകനെ വീട്ടിലേക്ക് കൊണ്ടു പോകുന്ന വഴിയിൽ വാഹനം തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. പെപ്പർ സ്പ്രേ അടിച്ച ശേഷം ഫവാസിനെ കുത്തുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു

അക്രമ സംഭവത്തില്‍ 10 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വധ ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കേസിൽ നിലവിൽ മൂന്നു പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരികയാണ്
ഇന്നലെ അര്‍ദ്ധ രാത്രിയായിരുന്നു സംഭവം.