‘താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചു; സമുദായത്തിൻ്റെ പിന്നോക്കാവസ്ഥയാണ് വിവരിച്ചത്; ഒരു വാക്കുപോലും പിൻവലിക്കാനില്ല’ വെള്ളാപ്പള്ളി നടേശൻ

മലപ്പുറത്തിന് എതിരായ വിവാദ പരാമർശത്തിൽ വിശദീകരണവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തൻ്റെ പ്രസം​ഗത്തിൻ്റെ ഒരു ഭാ​ഗം അടർത്തിയെടുത്ത് പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചു . സമുദായത്തിൻ്റെ പിന്നോക്കാവസ്ഥയാണ് വിവരിച്ചതെന്നും പറഞ്ഞതിൽ ഒരു വാക്കുപോലും പിൻവലിക്കാനില്ലന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. ശ്രീനാരായണീയർക്ക് മലപ്പുറത്ത് പിന്നോക്കാവസ്ഥയാണ് എന്നാണ് പറഞ്ഞത്. ലീ​ഗിലെ സമ്പന്നരാണ് മലപ്പുറത്തെ വിദ്യാഭ്യാസ മേഖല നിയന്ത്രിക്കുന്നതെന്നും തന്നെ വർഗീയ വാദിയാക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ വെള്ളാപ്പള്ളിക്ക് എതിരെ രംഗത്ത് എത്തി. ഇതിന് പിന്നാലെയാണ് പരാമർശത്തിൽ വിശദീകരണവുമായി വെള്ളാപ്പള്ളി രം​ഗത്തെത്തിയിരിക്കുന്നത്.