തിരുവനന്തപുരം ; കഠിനംകുളത്തെ ആതിരയെ കൊന്നത് ഇന്‍സ്റ്റാഗ്രാം സുഹൃത്തായ എറണാകുളം സ്വദേശി ജോണ്‍സണ്‍ ഔസേപ്പ് ആണെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഇന്‍സ്റ്റഗ്രാം റീലുകള്‍ വഴി
ഒരു വര്‍ഷമായി ആതിരയുമായി അടുപ്പത്തിലായിരുന്നു ജോണ്‍സണ്‍.
ആതിര ജോണ്‍സനൊപ്പം പല സ്ഥലങ്ങളിലും പോയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ ഫോട്ടോകള്‍ കാണിച്ച് ആതിരയെ ബ്ലാക്ക് മെയില്‍ ചെയ്ത് ജോണ്‍സണ്‍ പണം തട്ടിയതായും കണ്ടെത്തി.
ഇത്തരത്തില്‍ ആദ്യം ഒരു ലക്ഷത്തോളം രൂപ യുവതി ജോണ്‍സണ് നല്‍കി. കൊലപാതകത്തിന് മൂന്നു ദിവസം മുമ്പ് 2500 രൂപയും ജോണ്‍സണ്‍ ആതിരയില്‍ നിന്ന് കൈക്കലാക്കിയിട്ടുണ്ട്.
ജോണ്‍സണ് ഭാര്യയും കുട്ടികളുമുണ്ടെങ്കിലും ഇവരുമായി വേര്‍പിരിഞ്ഞ് കഴിയുകയാണ്
ആതിര ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് കൂടെ പോകാന്‍ തയ്യാറാകാത്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. കൊല നടന്ന ദിവസം രാവിലെ 9 മണിയോടെ വീട്ടിലെത്തിയ ജോണ്‍സണ്‍ ആതിരയെ മയക്കിയതിന് ശേഷം കഴുത്തില്‍ കുത്തുകയായിരുന്നു.
കഴുത്ത് പകുതിയോളം മുറിഞ്ഞ നിലയിലായിരുന്നു.
ക്ഷേത്രം പൂജാരിയായ രാജീവിന്റെ ഭാര്യയാണ് ആതിര. ക്ഷേത്രത്തിന്റെ അടുത്തു തന്നെയാണ് ഇവര്‍ താമസിക്കുന്നത്. രാവിലെ അഞ്ചരയോടെ അമ്പലത്തില്‍ പൂജയ്ക്ക് പോയ ഭര്‍ത്താവ് മടങ്ങിയെത്തിയപ്പോഴാണ് ആതിരയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടത്
കൊല നടത്തിയ ദിവസം രാവിലെ പ്രതി തന്‍റെ വാടക വീട്ടില്‍ നിന്നും കത്തിയുമായി പോകുന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട് കൊലപാതകത്തിന് ശേഷം ജോണ്‍സണ്‍
ആതിരയുടെ സ്‌കൂട്ടറിലാണ് രക്ഷപ്പെട്ടത്. സ്കൂട്ടര്‍ അടുത്ത ദിവസം തന്നെ കണ്ടെത്തിയിരുന്നു. സ്കൂട്ടര്‍ റെയില്‍വെ സ്റ്റേഷന് സമീപം നിര്‍ത്തി ജോണ്‍സണ്‍ ട്രെയിനില്‍ രക്ഷപ്പെട്ടതാകാമെന്നാണ് നിഗമനം