മന്ത്രി എ കെ ശശീന്ദ്രൻ ഉടൻ രാജി വെച്ചേക്കും ; രാജിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പി സി ചാക്കോ

കൊച്ചി ; എൻസിപി മന്ത്രി
എ കെ ശശീന്ദ്രൻ വനം മന്ത്രി സ്ഥാനം ഉടന്‍ രാജി വെച്ചേക്കും. സ്വയം രാജി വെച്ച് ഒഴിയണമെന്ന് ഇന്നലെ കൊച്ചിയിൽ സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയുടെ നേത്യത്വത്തിൽ ചേര്‍ന്ന എൻസിപി നേതൃ യോഗം
അന്ത്യശാസനം നല്‍കിയിരുന്നു.
200 ഓളം പേർ പങ്കെടുത്ത യോഗത്തിൽ സ്വയം രാജിവെച്ച് ഒഴിയുന്നില്ലെങ്കില്‍ ശശീന്ദ്രനെ പുറത്താക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു
അതേ സമയം പാർട്ടി തീരുമാന പ്രകാരം മന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറാണെന്നാണ് എ കെ ശശീന്ദ്രന്‍റെ നിലപാട്. മന്ത്രിസ്ഥാനം രാജിവെച്ചാൽ പകരം സംസ്ഥാന അധ്യക്ഷ സ്ഥാനം വേണമെന്ന് ശശീന്ദ്രൻ യോഗത്തിൽ ആവശ്യപ്പെട്ടെങ്കിലും പി സി ചാക്കോ വ്യക്തമായ മറുപടി നൽകിയില്ല എന്നാണ് അറിയുന്നത്

അതിനിടെ
എൻസിപിയുടെ പകരം
മന്ത്രി സ്ഥാനം സംബന്ധിച്ച് പി സി ചാക്കോയും തോമസ് കെ തോമസും നാളെ ശരത് പവാറുമായി ചർച്ച നടത്തും.
എ കെ ശശീന്ദ്രൻ സ്ഥാനമൊഴിയുന്നതോടെ തോമസ് കെ തോമസിനെ മന്ത്രിയാക്കാൻ സാധ്യതയുണ്ടോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
എന്‍സിപിയുടെ
ആഭ്യന്തര സമിതി കുറ്റ മുക്തനാക്കിയതു കൊണ്ട് മാത്രം തോമസ് കെ തോമസിന് മന്ത്രി സ്ഥാനം ലഭിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല. എന്നാല്‍ പകരം മന്ത്രി സ്ഥാനം കിട്ടിയാലും ഇല്ലെങ്കിലും ശശീന്ദ്രൻ രാജി വെക്കുന്ന കാര്യത്തിൽ ഒരു മാറ്റവും ഇല്ലെന്നാണ് പിസി ചാക്കോ ഇന്നലെ യോഗത്തില്‍ പ്രഖ്യാപിച്ചത്