ഡോക്യുമെന്ററി റിലീസ് ചെയ്‌തതിന് പിന്നാലെ
നയൻതാര-ധനുഷ് പോര് പുതിയ തലത്തിലേക്ക്.
നയൻതാരയുടെ കരിയറും ജീവിതവും ഉള്‍പ്പെടുത്തിയ ‘നയന്‍താര ബിയോണ്ട് ദ ഫെയറി ടെയിൽ’ ഡോക്യുമെന്ററി നെറ്റ്ഫ്ളിക്‌സിൽ റിലീസ് ചെയ്‌തതിന് പിന്നാലെയാണ് പുതിയ വിവാദം ഉടലെടുത്തത്. ഡോക്യുമെന്ററിയിൽ ഉപയോഗിച്ച
നാനും റൗഡി താന്‍
സിനിമയിലെ
ബിഹൈൻഡ് ദ സീൻ രംഗങ്ങൾ 24 മണിക്കൂറിനകം നീക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സിനിമയുടെ നിര്‍മ്മാതാവായ ധനുഷ്. ഇല്ലെങ്കിൽ നയൻതാരയ്ക്കും നെറ്റ്ഫ്ളിക്സിനും എതിരെ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമ നടപടി സ്വീകരിക്കുമെന്ന് ധനുഷിന്റെ അഭിഭാഷകൻ പ്രസ്താവനയിൽ അറിയിച്ചു
തന്‍റെ ഡോക്യുമെന്‍ററി യുടെ റിലീസ് വൈകുന്നതിന് പിന്നിൽ നടൻ ധനുഷ് ആണെന്ന് കുറ്റപ്പെടുത്തി നയൻതാര കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തു വന്നത്.
ഡോക്യുമെന്ററിയിൽ നാനും റൗഡി താന്‍ സിനിമയിലെ 3 സെക്കന്‍റ് ദൃശ്യങ്ങള്‍
ഉപയോഗിച്ചതിന് ധനുഷ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു നയൻതാര രംഗത്ത് വന്നത്. നടൻ ധനുഷ് കാണുന്നത് പോലെയല്ലെന്നും പ്രതികാര ദാഹിയാണെന്നും പോസ്റ്റില്‍
നയൻതാര
രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു
അതേ സമയം നയൻതാര ധനുഷിനെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ എല്ലാം അടിസ്ഥാന രഹിതമാണെന്നാണ് ധനുഷിന്‍റെ അഭിഭാഷകന്‍ പറയുന്നത്. ”വിവാദത്തിനടിസ്‌ഥാനമായ സിനിമയുടെ നിർമാതാവ് ധനുഷാണ്. അതുകൊണ്ട് തന്നെ അതിന്റെ ഉടമസ്ഥാവകാശം അദ്ദേഹത്തിനാണ്. അത് പകർത്തിയ വ്യക്‌തിയുടേതല്ല.
ബിഹൈൻഡ് ദ സീൻ ഷൂട്ട് ചെയ്യാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല”- ധനുഷിന്റെ അഭിഭാഷകൻ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി