പാലക്കാട് ; കേരളം മുഴുവന്‍ ഉറ്റു നോക്കുന്ന പാലക്കാട് ഉപ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന്
വൈകിട്ട് ആറിന് അവസാനിക്കും.
മറ്റന്നാളാണ് പാലക്കാടെ ജനങ്ങള്‍ വിധിയെഴുതുന്നത്.
അവസാന വട്ട വോട്ടുറപ്പിക്കാനുള്ള
ഓട്ടത്തിലാണ് ഇന്ന് മുന്നണികള്‍.
സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് റോഡിലാണ് മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശമുണ്ടാകുക.
മേഴ്‌സി കോളജിന് സമീപത്തു നിന്ന് എന്‍ഡിഎയുടെ റോഡ് ഷോയും യാക്കര ഭാഗത്തുനിന്ന് യുഡിഎഫിന്റെ റോഡ് ഷോയും ആരംഭിക്കും. 4 മണിയോടെ സുല്‍ത്താന്‍ പേട്ടയില്‍ നിന്നാണ് എല്‍ഡിഎഫിന്റെ റോഡ് ഷോ നടക്കുക
ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട്
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലും എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഡോ പി സരിനും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സി കൃഷ്ണകുമാറുമാണ് മാറ്റുരക്കുന്നത്.
വ്യാജ വോട്ട് വിവാദം,
കോണ്‍ഗ്രസ് വിട്ട് സരിന്‍ LDFല്‍ ചേര്‍ന്നത്, നീലട്രോളി വിവാദം,സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശം എന്നിങ്ങനെ വിവാദങ്ങള്‍ കൊണ്ട് സംഭവ ബഹുലമായിരുന്നു പാലക്കാടെ പ്രചാരണം.
അതിനാല്‍തന്നെ ഏറെ മാധ്യമശ്രദ്ധയും ആകര്‍ഷിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഉപതെരഞ്ഞെടുപ്പ് നടന്ന വയനാടിനും ചേലക്കരക്കുമൊപ്പം 23 നാണ് പാലക്കാടും വോട്ടെണ്ണല്‍