ബസ് അപകടത്തില്‍ മരിച്ചത് നാടക സംഘത്തിലെ പ്രധാന നടിമാര്‍ ; ഗൂഗിൾ മാപ്പ് ചതിച്ചതെന്ന് നിഗമനം

കണ്ണൂര്‍ ; ഇന്നലെ രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. കേളകം മലയാംപടി എസ് വളവിൽ വെച്ചാണ് മിനി ബസ് മറിഞ്ഞത്.14 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
അപകടത്തിൽ രണ്ട് പേരാണ് മരിച്ചത്. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. ഇവര്‍ നാടക സംഘത്തിലെ പ്രധാന നടിമാരാണ്.
9 പേരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അപകടത്തിന് കാരണം ഗൂഗിൾ മാപ്പ് ചതിച്ചതാണെന്ന് സംശയമുണ്ട്. വയനാട് ബത്തേരിയിലേക്ക് ഗൂഗിള്‍ മാപ്പ് കാണിച്ച എളുപ്പ വഴിയിലുടെയാണ് ബസ് പോയതെന്ന് പറയുന്നു. വലിയ വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത ഇടുങ്ങിയ വഴിയാണ് മലയാം പടിയിലേത്. കുത്തനെയുള്ള കയറ്റവും ഇറക്കവും വളവുകളും ഉണ്ട്. കയറ്റത്തില്‍ നിന്നാണ് ബസ് താഴ്ചയിലേക്ക് പതിച്ചത്.
നിയന്ത്രണം വിട്ട് മറിഞ്ഞ്
ബസ് തല കുത്തി നില്‍ക്കുന്ന അവസ്ഥയിലായിരുന്നു

പരിക്കേറ്റ കായംകുളം സ്വദേശി ഉമേഷിന്റെ നില ഗുരുതരമാണ്.
ഉണ്ണി, ഉമേഷ്, സുരേഷ്, ഷിബു, വിജയകുമാർ, ബിന്ദു, ചെല്ലപ്പൻ, ശ്യാം, സുഭാഷ് തുടങ്ങിയവരാണ് പരിക്കേറ്റ് കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
ദേവ കമ്മ്യൂണിക്കേഷൻ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്