ഉരുള്‍പൊട്ടല്‍ ബാധിതർക്ക് നല്‍കിയത് പുഴുവരിച്ച അരിയും കീറിയ വസ്ത്രങ്ങളും; മേപ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് തള്ളിക്കയറി ഡിവൈഎഫ്ഐ പ്രവർത്തകര്‍.. സംഘർഷം..

വയനാട് ; മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍
ദുരന്ത ബാധിതരെ പുനരധിവസിപ്പിച്ച ഇടങ്ങളിലാണ് ഉപയോഗ യോഗ്യമല്ലാത്ത സാധനങ്ങള്‍ വിതരണം ചെയ്തത്.
ഇന്നലെയാണ് ദുരന്തബാധിതര്‍ക്ക് പഞ്ചായത്തില്‍ നിന്ന് കിറ്റ് ലഭിച്ചത്.
കട്ട കെട്ടിയ അരിയില്‍ പുഴുവരിക്കുന്നതും റവയില്‍ പ്രാണികള്‍ വീണു കിടക്കുന്നതും വീഡിയോയിലുണ്ട്.
ഉപയോഗിക്കാന്‍ കഴിയാത്ത
പഴകി പിഞ്ഞിയ വസ്ത്രങ്ങളാണ് നല്‍കിയതെന്നും ദുരന്തബാധിതര്‍ ആരോപിക്കുന്നു

ഇതില്‍ പ്രതിഷേധിച്ചാണ്യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്ത് ഭരണസമിതിക്കെതിരെ രാവിലെ എല്‍ഡിഎഫും ഡിവൈഎഫ്‌ഐയും രംഗത്തെത്തിയത്.
പ്രതിഷേധക്കാർ പഞ്ചായത്ത് ഓഫീസിനുള്ളിൽ തള്ളിക്കയറി ബഹളം വെച്ചു. ഓഫീസിനകത്തുണ്ടായത് വൻ സംഘർഷം. പ്രവർത്തകർ പ്രസിഡന്റിനെ ഉപരോധിച്ചു. പഞ്ചായത്തിലെ സാധനങ്ങൾ അടിച്ചു തകർത്തു. പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനം തടസ്സപെടുത്തി. പോലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചെങ്കിലും
പ്രതിഷേധം ശക്തമായി തുടര്‍ന്നു

എന്നാല്‍ സംഭവിച്ചത് ബോധപൂര്‍മായ വീഴ്ചയല്ലെന്നാണ് മേപ്പാടി പഞ്ചായത്തിന്റെ വിശദീകരണം. അരി
റവന്യൂ വകുപ്പ് വിതരണം ചെയ്തതാണോ സ്‌പോണ്‍സര്‍മാര്‍ എത്തിച്ചതാണോ എന്ന് ഉറപ്പില്ലെന്നും ഇത് പരിശോധിക്കുമെന്നും മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പഞ്ചായത്തിന് തെറ്റുപറ്റിയിട്ടില്ലെന്നും പുഴുവരിച്ച അരിയും സാധനങ്ങളും വിതരണം ചെയ്തത് റവന്യൂ വകുപ്പാണെന്നും ടി സിദ്ധിഖ് എംഎല്‍എ പറഞ്ഞു. ഡിവൈഎഫ്‌ഐ സമരം ഇത് മറയ്ക്കാനാണെന്നും ടി സിദ്ദിഖ് ചൂണ്ടിക്കാട്ടി