തിരുവനന്തപുരം: പാതിരാ റെയ്ഡില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത് കളവാണെന്ന് വ്യക്തമായെന്നും
കള്ളപ്പണം കൊണ്ടുവന്നവരെ നുണ പരിശോധനക്ക് വിധേയമാക്കണമെന്നും
എം വി ഗോവിന്ദന് ആവശ്യപ്പെട്ടു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രാഹുല്‍ കെപിഎം റീജന്‍സിയില്‍ ഉണ്ടെന്ന് വ്യക്തമായി. സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണം.
താമസിക്കാത്ത ലോഡ്ജിലേക്ക് പെട്ടി കൊണ്ടു വരേണ്ട കാര്യമുണ്ടോ. കുമ്പളങ്ങ കട്ടവന്റെ തലയില്‍ ഒരു നര എന്ന് പറഞ്ഞപ്പോള്‍ അറിയാതെ തടവി പോയവന്റെ അവസ്ഥയാണ് രാഹുലിനെന്നും എം വി ഗോവിന്ദന് പറഞ്ഞു
‘ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വലിയ തോതില്‍ കള്ളപ്പണം ഒഴുകുന്നുണ്ട്.
ബിജെപി കള്ളപ്പണം ഒഴുക്കിയെന്നതിന് തെളിവ് ലഭിച്ചാല്‍ അവര്‍ക്കെതിരെയും പരാതി നല്‍കും. ബിജെപിയും കോണ്‍ഗ്രസും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്.
ഷാഫി പറമ്പിലിന് 4 കോടി കൊടുത്തെന്ന് ബിജെപി അധ്യക്ഷന്‍ പറഞ്ഞിട്ട് എന്തു കൊണ്ടാണ് വി ഡി സതീശന് മിണ്ടാതിരിക്കുന്നത് ”.
രാഹുലിന് ശുക്രദശയാണെന്നാണ് കെ സുധാകരന് പറഞ്ഞത്. കൂടോത്രത്തെക്കുറിച്ചും ശുക്രനെക്കുറിച്ചുമെല്ലാം അദ്ദേഹത്തിന് നല്ല ധാരണയുണ്ടല്ലോ എന്നും എം വി ഗോവിന്ദന് പരിഹസിച്ചു