ക്ഷീണിതയായി സുനിത വില്യംസ്; ഒട്ടിയ കവിൾ,ഭാരക്കുറവ് തോന്നിക്കുന്ന ശരീരം.. ചിത്രം പുറത്ത്

ബഹിരാകാശത്ത് കുടുങ്ങിയ സുനിത വില്യംസിന്‍റെ ആരോഗ്യനിലയില്‍ ആശങ്ക പ്രകടിപ്പിച്ച് ഡോക്ടര്‍മാര്‍.
അഞ്ച് മാസമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കഴിയുകയാണ് ഇന്ത്യൻ വംശജയായ നാസ ശാസ്ത്രജ്ഞ സുനിത വില്യംസ്. സ്റ്റാര്‍ലൈനര്‍ പേടകത്തിന്‍റെ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ബഹിരാകാശത്ത് കുടുങ്ങിയത്.

പുതിയ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് സുനിതയുടെ ആരോഗ്യ നിലയിൽ ആശങ്ക പ്രകടിപ്പിച്ചത്.
എട്ട് ദിവസത്തെ ദൗത്യത്തിനായി ജൂണിലാണ് സുനിത വില്യംസും സഹയാത്രികനായ സഹയാത്രികൻ ബാരി വിൽമോറും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തിയത്. ഇവർക്ക് തിരിച്ചുവരാനുള്ള ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ സാങ്കേതിക തകരാറും ഹീലിയം ചോര്‍ച്ചയും കാരണമാണ് ഇരുവരും ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയത്.

പുതിയ ചിത്രങ്ങളിൽ സുനിതയെ വളരെ ക്ഷീണിതയായാണ് കാണപ്പെടുന്നതെന്നും ആരോഗ്യകാര്യത്തിൽ ആശങ്കയുണ്ടെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടി. ഇനിയും മാസങ്ങൾ ബഹിരാകാശ നിലയത്തിൽ ചിലവഴിച്ച ശേഷമേ സുനിതക്ക് ഭൂമിയിലേക്ക് തിരികെ വരാനാകൂ. നിലവിൽ അപകട സാധ്യത കാണുന്നില്ലെങ്കിലും ദീർഘമായി തുടരുന്നത് ആശങ്കക്കിടയാക്കുമെന്ന് സിയാറ്റിലിലെ ഡോക്ടറായ വിനയ് ഗുപ്ത പറഞ്ഞു.