‘അഴിമതിയുടെ പണപ്പെട്ടി ഇരിക്കുന്നത് ക്ലിഫ് ഹൗസിൽ ; റെയ്ഡിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന’ വി ഡി സതീശൻ

പാലക്കാട്ടെ ഹോട്ടൽ റെയിഡിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൊടകര കുഴല്‍പ്പണ കേസില്‍ മുഖം നഷ്ടപ്പെട്ട സിപിഎമ്മും ബിജെപിയും നടത്തിയ നാടകമാണിത്. കോണ്‍ഗ്രസിലെ വനിതാ നേതാക്കളുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്തതെന്നും സതീശൻ പറഞ്ഞു.

എംബി രാജേഷും സിപിഎം നേതാവായ ഭാര്യാസഹോദരനും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ ഒത്താശയോടെ ചെയ്തതാണ് റെയിഡ്. വാളയാര്‍ കേസില്‍ പ്രതികളെ രക്ഷിക്കാന്‍ സഹായിച്ചയാളും ഇന്നലെയുണ്ടായിരുന്നു. മന്ത്രി എം.ബി. രാജേഷ് രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അഴിമതിയുടെ പണപ്പെട്ടി ഇരിക്കുന്നത് ക്ലിഫ് ഹൗസിലാണെന്നും സതീശന്‍ ആരോപിച്ചു