‘തനിക്ക് അമാനുഷിക ശക്തിയുണ്ട് ‘ ; നാലാം നിലയിൽ നിന്ന് ചാടിയ വിദ്യാർത്ഥിയ്ക്ക് ഗുരുതര പരിക്ക്

തനിക്ക് അമാനുഷിക ശക്തിയുണ്ടെന്ന് പറഞ്ഞ് അതി സാഹസികത കാണിച്ച
വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. കോയമ്പത്തൂർ ജില്ലയിലെ സ്വകാര്യ എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിൻ്റെ നാലാം നിലയിൽ നിന്ന് ചാടി പ്രഭു എന്ന വിദ്യാർത്ഥിയാണ് അതി സാഹസികത കാണിച്ചത്. കൈയ്ക്കും കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ പ്രഭു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

കർപ്പഗം എഞ്ചിനീയറിങ് കോളേജിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കോഴ്‌സില്‍ മൂന്നാം വർഷ വിദ്യാർത്ഥിയാണ് പ്രഭു. പ്രഭു ഹോസ്റ്റലില്‍ നിന്ന് ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
കോളേജ് ഹോസ്റ്റലിലാണ് പ്രഭു താമസിച്ചിരുന്നത്. തനിക്ക് അമാനുഷിക ശക്തിയുണ്ടെന്നും ഒന്നും തന്നെ ഉപദ്രവിക്കില്ലെന്നും പ്രഭു തങ്ങളോട് പറയുമായിരുന്നുവെന്ന് സുഹൃത്തുക്കൾ വെളിപ്പെടുത്തി.
പ്രഭു കെട്ടിടത്തിൻ്റെ നാലാം നിലയിൽ നിന്ന് ചാടുന്നതും രണ്ട് ആൺകുട്ടികൾ ഇടനാഴിയിൽ സ്തംഭതരായി നിൽക്കുന്നതും സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്