നിഷാദ് യൂസഫിന്‍റ മരണം ആത്മഹത്യയെന്ന് നിഗമനം; നഷ്ടമായത് ഹിറ്റ് സിനിമകളുടെ എഡിറ്ററെ

കൊച്ചി; നിരവധി മലയാളം ഹിറ്റ് സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ച
നിഷാദ് യൂസഫിനെ (43) പുലര്‍ച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റില്‍ വെച്ചാണ് മരണം.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
ഹരിപ്പാട് സ്വദേശിയാണ്
നിഷാദ്

2022 ൽ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച ചിത്ര സംയോജകനുളള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. ഉണ്ട,
സൗദി വെള്ളക്ക, തല്ലുമാല, വൂൾഫ്, ഓപ്പറേഷൻ ജാവ, വൺ , ചാവേർ, രാമചന്ദ്ര ബോസ്സ് & Co, ഉടൽ, ആളങ്കം, ആയിരത്തൊന്ന് നുണകൾ, അഡിയോസ് അമിഗോ, എക്സിറ്റ് എന്നിവയാണ് എഡിറ്റ് ചെയ്‌ത പ്രധാന ചിത്രങ്ങൾ.
മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കംഗുവ, നസ്ലലന്റെ ആലപ്പുഴ ജിംഖാന, തരുൺ മൂർത്തി-മോഹൻലാൽ സിനിമ എന്നിവയാണ് റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ