കൊച്ചി: ഒരു കുടുംബത്തിലെ നാലംഗങ്ങളെ ചോറ്റാനിക്കരയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അധ്യാപക ദമ്പതികളായ രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി (9), ആദിയ (7) എന്നിവരാണ് മരിച്ചത്.
മൃതശരീരങ്ങള്‍ മെഡിക്കൽ കോളേജിന് വൈദ്യ പഠനത്തിന് നൽകണമെന്ന് കുറിപ്പ് എഴുതിവച്ച ശേഷമാണ് മരണം. മൃതദേഹത്തിന്റെ അടുത്ത് നിന്നാണ് കുറിപ്പ് ലഭിച്ചത്. രാവിലെ വീട്ടിൽ നിന്ന് ശബ്ദം ഒന്നും കേൾക്കാതിരുന്നതിനാൽ സംശയം തോന്നി അയൽവാസികള്‍ അന്വേഷണം നടത്തുകയായിരുന്നു. മരണ കാരണം വ്യക്തമല്ല. സാമ്പത്തിക ബാധ്യതയുണ്ടെന്ന് കരുതുന്നില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്.
മരിച്ച രഞ്ജിത്ത് കാലടി കണ്ടനാട് സ്കൂളിലെ അധ്യാപകനാണ്, ഭാര്യ രശ്മി പൂത്തോട്ട സ്കൂൾ അധ്യാപികയാണ്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.