കൊച്ചി: ഡിവൈഎഫ്ഐ മാത്യു കുഴൽ നാടൻ എംഎല്‍എയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പനെ മാത്യു കുഴൽനാടൻ അവഹേളിച്ചെന്നാരോപിച്ചായിരുന്നു മാർച്ച്. പോലീസ് ബാരിക്കേഡിന് മുകളിൽ കയറിയും
ഡിവൈഎഫ്ഐ പ്രതിഷേധിച്ചു. എംഎൽഎ യുടെ ഓഫീസിലും ബാനർ ഉയർത്തി. ഡിവൈഎഫ്ഐ കെട്ടിയ ബാനർ പിന്നീട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ അഴിച്ചു മാറ്റി.
മാത്യു കുഴല്‍നാടന്റെ വിവാദ പരാമര്‍ശം കഴിഞ്ഞ ദിവസം നിയമ സഭയിലാണുണ്ടായത്. ”കൂത്തുപറമ്പ് രക്തസാക്ഷികളെ സിപിഎം വഞ്ചിച്ചു. പുഷ്പന്‍ ഏത് നേരിന് വേണ്ടിയായിരുന്നു നില കൊണ്ടത്. അവനവനു വേണ്ടിയല്ലാതെ അപരന്ന് ചുടുരക്തമൂറ്റി കുലം വിട്ടുപോയവന്‍ രക്തസാക്ഷി” എന്ന വരികളും മാത്യു കുഴല്‍നാടന്‍ ചൊല്ലിയിരുന്നു മാത്യു കുഴല്‍നാടന്‍ പുഷ്പനെ അവഹേളിച്ചെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് സിപിഎം നേതാക്കളുള്‍പ്പെടെ രംഗത്തെത്തിയിരുന്നു.