കാറിലുണ്ടായിരുന്നത് താനല്ലെന്ന് ബൈജുവിന്‍റെ മകൾ ഐശ്വര്യ.. അത് വേറെ പെണ്‍കുട്ടിയാണ്

നടൻ ബൈജു മദ്യപിച്ച്, അമിത വേഗതയിൽ കാറോടിച്ച് അപകടമുണ്ടാക്കിയതില്‍ തന്‍റെ പേര് വലിച്ചിഴയ്ക്കരുതെന്ന് മകൾ ഐശ്വര്യ സന്തോഷ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു .
”എന്‍റെ അച്ഛന്‍റെ വാഹനാപകടവുമായി ബന്ധപ്പെട്ട വാർത്തകളിൽ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നെന്നു എല്ലാവരും പറയുന്ന വ്യക്തി ഞാനല്ല, അത് എന്റെ അച്ഛന്റെ കസിന്റെ മകളാണ്. എല്ലാവരും സുരക്ഷിതരാണ്.
തെറ്റിദ്ധാരണ ഒഴിവാക്കാൻ ഇതൊരു സ്റ്റോറിയായി പോസ്റ്റ് ചെയ്യുന്നു” ഇതായിരുന്നു ഐശ്വര്യയുടെ വിശദീകരണം.

ഇന്നലെ അര്‍ദ്ധ രാത്രി വെള്ളിയമ്പലം ജംഗ്ഷനില്‍ ബൈജുവിന്റെ കാർ സ്കൂട്ടർ യാത്രികനെയും പോസ്റ്റുകളിലും ഇടിച്ചാണ് അപകടം ഉണ്ടായത്. സ്കൂട്ടര്‍ യാത്രക്കാരന്‍ തെറിച്ചു വീണെങ്കിലും വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ഇന്നു രാവിലെ ബൈജുവിനെ അറസ്റ്റ് ചെയ്തിരുന്നു. ബൈജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.