സഭയിൽ വീണ്ടും പ്രതിപക്ഷ പ്രതിഷേധം ; നാല് എം.എൽഎമാർക്ക് താക്കീത്

തിരുവനന്തപുരം : നിയമസഭയിൽ വീണ്ടും പ്രതിപക്ഷ പ്രതിഷേധം ശക്തം.നാലു പ്രതിപക്ഷ എംഎൽഎമാരെ താക്കീത് ചെയ്തു.മാത്യു കുഴൽനാടൻ, അൻവർ സാദത്ത്, ഐ.സി ബാലകൃഷ്ണൻ , സജീവ് ജോസഫ് എന്നിവരെയാണ് താകീത് ചെയ്തത്. പ്രതിഷേധത്തിനിടെ സ്പീക്കർക്കറുടെ ഡയസിൽ കയറിയ എംഎൽഎമാരെ താക്കീത് ചെയ്ത് കൊണ്ട് മന്ത്രി എം ബി രാജേഷ് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. എന്നാൽ പ്രമേയത്തെ പ്രതിപക്ഷം ശക്തമായി എതിർത്തു. ഇതാദ്യമായിയല്ല സഭയിൽ ബാനർ പിടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ പറഞ്ഞു. സ്പീക്കർ നിഷ്പക്ഷൻ അല്ലെങ്കിൽ ഇനിയും മുദ്രാവാക്യം വിളിക്കേണ്ടി വരുമെന്നും പ്രതിപക്ഷ അംഗങ്ങളും ചൂണ്ടിക്കാട്ടി.

എന്നാൽ പ്രതിപക്ഷത്തിന്റെ ഇത്തരം പെരുമാറ്റങ്ങളോട് മുഖ്യമന്ത്രിയും വിമർശനം ഉന്നയിച്ചിരിക്കുകയാണ്. “വിഷയങ്ങളെ പ്രതിപക്ഷം വികാരപരമായാണ് സമീപിക്കുന്നത് പരിധിവിട്ടു പെരുമാറുകയും ചെയ്യുന്നു അടിയന്തര പ്രമേയ ചർച്ച ഒഴിവാക്കാനായിരുന്നു ഇന്നലത്തെ പ്രതിഷേധം. അതിനിടെ ADGP -RSS ബന്ധത്തിൽ സഭയിൽ അടിയന്തിര പ്രമേയ ചർച്ചക്ക് മുഖ്യമന്ത്രി അനുമതി നൽകി. 12 മണി മുതൽ 2 മണിക്കൂർ ചർച്ചയ്ക്കാണ് അനുമതി നൽകിയത്.