കിരീടം സിനിമയിലെ കീരിക്കാടൻ ജോസ്; നടൻ മോഹന്‍ രാജിന് വിട

നടന്‍ മോഹന്‍ രാജ് അന്തരിച്ചു. കിരീടം സിനിമയിലെ കീരിക്കാടന്‍ ജോസ് എന്ന വില്ലന്‍ കഥാപാത്രം അവതരിപ്പിച്ച് മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് മോഹന്‍രാജ്. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലുമായി 300 ഓളം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്

വെെകിട്ട് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ കഠിനം കുളത്തുള്ള വീട്ടിലായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയിലായിരുന്നു. സംസ്കരതം നാളെ നടക്കും.

വിയോഗത്തില്‍ അനുശോചനം അറിയിച്ച് മമ്മുട്ടി, മോഹൻലാൽ, സുരേഷ്‌ഗോപി തുടങ്ങി പ്രമുഖ അഭിനേതാക്കൾ രംഗത്തെത്തി.