നടൻ സിദ്ദിഖിന്റെ 62ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം . സിദ്ദിഖിന് പിറന്നാൾ ആശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് സിദ്ദിഖിന്റെ മകനായ ഷഹീൻ സിദ്ദിഖ്. കുഞ്ഞിന്‍റെ നൂലുകെട്ടിന് സിദ്ദിക്കും മകനും കുഞ്ഞിനെ എടുത്ത് കൊണ്ടുള്ള ചിത്രം പങ്ക് വെച്ചാണ് ആശംസ നേർന്നത്. ഭാര്യയുടെ കൈ ചേര്‍ത്തു പിടിച്ച സിദ്ദിഖും ഫോട്ടോയിലുണ്ട്.
അതേസമയം ഒളിവ് ജീവിതം അവസാനിപ്പിച്ച് പുറത്തെത്തിയിട്ടും ബലാത്സംഗ കേസിൽ സിദ്ദിഖിന് നോട്ടീസ് നൽകിയിട്ടില്ല അന്വേഷണ സംഘം. സുപ്രീംകോടതി ഉത്തരവിലെ ചില കാര്യങ്ങളിൽ വ്യക്തതയില്ലാത്തതാണ് നടപടി വൈകാൻ കാരണം. പോലീസ് നോട്ടീസ് നൽകുന്നത് വൈകിയാൽ സ്വമേധയാ ഹാജരാകാനുള്ള തീരുമാനത്തിലാണ് സിദ്ദിഖ് എന്നും വിവരമുണ്ട്.
സിദ്ദിഖിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങിയതിന് ശേഷം തെളിവെടുപ്പ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് അന്വേഷണം സംഘത്തിന്റെ നീക്കം. ഇക്കാര്യങ്ങൾ സുപ്രീംകോടതി മുൻകൂർ ജാമ്യം നിഷേധിച്ചാൽ എളുപ്പമാകും. അതിനാൽ അടുത്ത തവണ ഹർജി പരിഗണിക്കുന്നത് വരെ അന്വേഷണ സംഘം കാത്തിരിക്കാനുള്ള സാധ്യതയുമുണ്ട്.