സിനിമാ നടൻമാർക്കെതിരെ പീഡന പരാതി ഉന്നയിച്ച നടിക്കെതിരെ യുവതിയുടെ പരാതി.. തന്നെ ചിലർക്ക് കാഴ്ചവെക്കാൻ ശ്രമിച്ചെന്നാണ് പരാതി

മുകേഷ് ഉള്‍പ്പെടെയുള്ള സിനിമാ നടന്മാർക്കെതിരെ ലൈംഗികാരോപണം ഉയർത്തിയ നടിക്കെതിരെ പരാതിയുമായി നടിയുടെ ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനിയാണ് രംഗത്ത് വന്നത്. ഇവര്‍ 16 വയസ്സുള്ളപ്പോൾ തന്നെ സെക്സ് മാഫിയയ്ക്ക് വിൽക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. സംഭവത്തിൽ യുവതി തമിഴ്നാട്, കേരള ഡിജിപിമാർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ സിനിമാമേഖലയിലെ പീഡന പരാതി അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം യുവതിയുടെ മൊഴിയെടുക്കും.

” 2014 ലായിരുന്നു ബന്ധുവായ ഇവര്‍ തന്നെ വിൽക്കാൻ ശ്രമിച്ചത്. അന്ന് അവർ ഏകദേശം അഞ്ചോളം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞുള്ള വെക്കേഷൻ കാലത്ത് ഓഡിഷനിൽ പങ്കെടുപ്പിക്കാമെന്നും സിനിമയിൽ അഭിനയിപ്പിക്കാമെന്നും പറഞ്ഞ് അവരുടെ ചെന്നൈയിലുള്ള വീട്ടിലേക്ക് തന്നെ ക്ഷണിച്ചു. അമ്മയും താനും ചെന്നൈയിലെ വീട്ടിലേക്ക് പോവുകയും ചെയ്തു. അഞ്ചോളം ആളുകളുള്ള മുറിയിലേക്ക് ഓഡിഷനെന്നും പറഞ്ഞ് തന്നെ കൊണ്ടു പോയി. അതിൽ ഒരാൾ തനിക്ക് ഷെയ്ക്ക് ഹാൻഡ് നൽകി മുടിയിൽ തഴുകി. പിന്നീട് അവർ ഓകെയാണോന്ന് അയാളോട് ചോദിച്ചപ്പോൾ ഓകെയാണെന്ന് അയാൾ മറുപടി പറയുകയും ചെയ്തു. ഇതിൽ എന്തോ പ്രശ്നമുണ്ടെന്ന് മനസിലായതോടെ വീട്ടിൽ പോകാൻ വാശിപിടിച്ചപ്പോൾ അവർ തന്നോട് ദേഷ്യപ്പെട്ട് അവിടെ തന്നെ നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. കൂടാതെ അഡ്ജസ്റ്റ് ചെയ്താൽ ഭാവി സുരക്ഷിതമാകുമെന്നും അവർ തന്നോട് പറഞ്ഞു. പിന്നീട് ശബ്ദമുണ്ടാക്കി മുറിയിൽ നിന്നിറങ്ങി രക്ഷപ്പെടുകയയായിരുന്നു
” – ഇങ്ങനെയാണ് യുവതി മാധ്യമങ്ങളോട് പറഞ്ഞത്.