വൈറലായി വിദ്യാർത്ഥി അധ്യാപികയോട് വിവാഹാഭ്യർഥന നടത്തുന്ന വീഡിയോ.. ഓൺലൈൻ ക്ലാസിനിടെയായിരുന്നു വിവാഹാഭ്യർത്ഥന

ഓൺലൈൻ ക്ലാസിനിടെ ഒരു വിദ്യാർത്ഥി തൻ്റെ അധ്യാപികയോട് വിവാഹാഭ്യർത്ഥന നടത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വിദ്യാർത്ഥി തന്നെയാണ് ഈ വീഡിയോ ടി വി വൺ ഇന്ത്യ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ഓൺലൈൻ ക്ലാസ് നടന്നു കൊണ്ടിരിക്കെ മറ്റെന്തെങ്കിലും ചോദിക്കാനുണ്ടോ എന്ന അധ്യാപികയുടെ ചോദ്യത്തെ തുടർന്നായിരുന്നു വിവാഹാഭ്യർത്ഥന.

‘മാം വിവാഹിതയാണോ’ എന്നായിരുന്നു വിദ്യാർത്ഥിയുടെ ചോദ്യം. അല്ല എന്ന് അധ്യാപിക മറുപടി നൽകുകയും ചെയ്തു. ഈ സമയം എങ്കിൽ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, എന്നായി വിദ്യാർത്ഥി. അധ്യാപിക, ആ ഉദേശ്യത്തിൽ ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു എന്നും പറഞ്ഞ് മറ്റെന്തോ കൂട്ടി ചേർക്കുന്നതിനിടെ വിദ്യാർത്ഥി ഇടയ്ക്ക് കയറി നിങ്ങൾ എന്നെ വിവാഹം കഴിക്കുമോ? എന്ന് ചോദിക്കുകയാണ്. ഇല്ല എന്ന് അധ്യാപിക മറുപടി പറയുമ്പോൾ പ്ലീസ് മാം പ്ലീസ് മാം എന്ന് വിദ്യാർത്ഥി കൊഞ്ചുന്നതും മറ്റ് വിദ്യാർത്ഥികൾ ചിരിക്കുന്നതും വീഡിയോയിൽ കാണാം. ഞാൻ നിങ്ങളെ മ്യൂട്ട് ചെയ്യാൻ പോവുകയാണെന്ന് അധ്യാപിക പറയുന്ന തോടെ വീഡിയോ അവസാനിക്കുന്നു.

സമൂഹ മാധ്യമങ്ങളിൽ വൈറലായ വീഡിയോക്കെതിരെ നിരവധി ആളുകളാണ് വിമർശനവുമായി  രംഗത്തെത്തിയത്.”ഇത് നിങ്ങൾക്ക് ഒട്ടും നാണക്കേടല്ല,” എന്നായിരുന്നു ഒരാൾ അധ്യാപികയെ പിന്തുണച്ച് കൊണ്ട് പറഞ്ഞത്. “ലിംഗഭേദമില്ലാതെ ടീച്ചർ അത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകരുത്, ഈ ആൺകുട്ടികളും അവരുടെ മാതാപിതാക്കളും സ്വയം ലജ്ജിക്കണം. അവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.” എന്നായിരുന്നു മറ്റൊരു കമൻ്റ്. ”അവർ ടീച്ചറുടെ മുഖമാണ് കാണിക്കുന്നത്, ഇത് ചെയ്യുന്ന ആളുടെതല്ല,” എന്ന് മറ്റൊരാളും ചൂണ്ടിക്കാട്ടി. ചിലർ സാഹചര്യത്തെ മാന്യമായി കൈകാര്യം ചെയ്തതിന് അധ്യാപികയെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.