ആളെ ക്കൂട്ടാന്‍ പറ്റിയ നേതാക്കളില്ല; വിമർശനവുമായി കെ.മുരളീധരൻ.. പണിയെടുത്താലേ ഭരണം കിട്ടൂ

കോഴിക്കോട് : കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കെ മുരളീധരൻ. ഒരു പൊതുയോഗത്തിന് ആളെക്കൂട്ടുന്ന നേതാക്കൾ ഇന്ന് സംസ്ഥാനത്തെ കോൺഗ്രസിൽ ഇല്ലെന്ന് കെ മുരളീധരൻ പറഞ്ഞു.
കോഴിക്കോട് വെള്ളയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ യോഗത്തിലായിരുന്നു വിമർശനം ഉന്നയിച്ചത്.

“നേരത്തെ ഒരു പൊതുയോഗത്തിനൊ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊ കെ.കരുണാകരൻ, എ.കെ ആന്റണി, ഉമ്മൻചാണ്ടി ഇവർ മതിയായിരുന്നു. എന്നാൽ ഇന്ന് രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ വരണമെന്ന സ്ഥിതിയാണ്.തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്ന രീതിയും ഇന്ന് കോൺഗ്രസിലില്ല. ഒന്നിച്ചു നിൽക്കേണ്ട കാലമായതിനാൽ കൂടുതൽ പറയാനില്ല. പിണറായി വിജയന് എതിരെ ഭരണ വിരുദ്ധ വികാരം ഉണ്ടെന്ന് കരുതി ഇരിക്കരുത്. പണിയെടുത്താലേ ഭരണം കിട്ടൂ. സംസ്ഥാനത്ത് ബിജെപി – സിപിഎം ധാരണ ഒരുപാട് സ്ഥലത്തുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് കഴിയുമ്പോൾ അതിന്‍റെ സത്യം അറിയാം ” ഇങ്ങനെയായിരുന്നു കെ.മുരളീധരന്റെ വിമര്‍ശനം.