വിദ്യാർഥിനിയെ മദ്യപിക്കാൻ ക്ഷണിച്ചു.. 2 അധ്യാപകര്‍ക്കെതിരെ കേസ്

രാത്രി വിദ്യാർഥിനിയെ മദ്യപിക്കാൻ ക്ഷണിച്ച രണ്ട് കോളേജധ്യാപകരുടെ
പേരിൽ കേസെടുത്തു. ഒരാള്‍ പിടിയില്‍.
ചെന്നൈ തിരുനെൽവേലിയിലാണ് സംഭവം.
സ്വകാര്യ കോളേജ് അധ്യാപകരായ തൂത്തുക്കുടിയിലെ സെബാസ്റ്റ്യൻ, പോൾരാജ് എന്നിവരാണ് മദ്യപിക്കുന്നതിനിടെ വിദ്യാർഥിനിയെ ഫോണിൽ വിളിച്ച് വരാൻ ആവശ്യപ്പെട്ടത്

വിദ്യാർഥിനി മാതാപിതാക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവര്‍ പാളയംകോട്ട പോലീസിൽ പരാതി നൽകി. പോലീസ്
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അധ്യാപകനായ സെബാസ്റ്റ്യനെ തൂത്തുക്കുടിയിൽനിന്ന് അറസ്റ്റുചെയ്‌തു. പോൾരാജ് ഒളിവിലാണ് അതിനിടെ 2 അധ്യാപകരേയും കോളേജില്‍ നിന്ന് സസ്പെൻഡ് ചെയ്‌തതായി അധികൃതർ അറിയിച്ചിട്ടുണ്ട്