കെജ്‌രിവാളിന് പകരം അതിഷി; ദില്ലി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന..

ഡല്‍ഹി; അതിഷി മര്‍ലേനയെ
ദില്ലി മുഖ്യമന്ത്രിയായി
തെരഞ്ഞെടുത്തു.
കെജ്‌രിവാൾ മന്ത്രിസഭയിലെ വിദ്യാഭ്യാസ, പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു.
ദില്ലിയുടെ മൂന്നാം
വനിതാ മുഖ്യമന്ത്രിയാണ് അതിഷി. എഎപി രാഷ്ട്രീയകാര്യ സമിതി ചേര്‍ന്നാണ് അതിഷിയെ കെജ്രിവാളിന്‍റെ പിന്‍ഗാമിയും മുഖ്യമന്ത്രിയുമായി തീരുമാനിച്ചത്

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ത്ഥിയാണ് അതിഷി. മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തപ്പോള്‍ ശക്തമായ ഇടപെടലുകളിലൂടെ അതിഷി ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. വാര്‍ത്താസമ്മേളനം വിളിച്ച് അതിഷി കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു
ഡല്‍ഹിയിലെ സ്‌കൂളുകളിലെ വിദ്യാഭ്യാസം പരിഷ്‌കരിക്കുന്നതിനുള്ള എഎപി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
കെജ്രിവാളിന്‍റെ വിശ്വസ്തതയും
കെജ്രിവാൾ ജയിലിലായിരുന്നപ്പോൾ ഭരണത്തിന്‍റെ ചുക്കാൻ പിടിച്ച ആളുമായ
അതിഷിയെ
മുതിര്‍ന്ന AAP നേതാവ് മനീഷ് സിസോദിയ അടക്കമുള്ള നേതാക്കള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചിരുന്നു

മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ
കെജ്‌രിവാള്‍ രാജി പ്രഖ്യാപിച്ചതോടെയാണ് ആംആദ്മിയില്‍ പുതിയ പ്രതിസന്ധി ഉടലെടുത്തത്. പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച ശേഷം ഇന്ന് വൈകീട്ടോടെ തന്നെ കെജ്‌രിവാള്‍ രാജി സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്.
ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി മർലേന. സുഷമ സ്വരാജും ക്ഷീലാ ദീക്ഷിതു മായിരുന്നു മറ്റു രണ്ട് വനിതാ മുഖ്യമന്ത്രിമാര്‍