വയനാട്ടില്‍ ഒരു മൃതദേഹം സംസ്കരിച്ചതിന് ചിലവ് 75000 രൂപ; പൊരുത്തപ്പെടാത്ത ചെലവ് കണക്കുമായി സർക്കാർ

വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ ചെലവായ തുകയുടെ കണക്കുകൾ പുറത്തു വിട്ട് സർക്കാർ.
ഓരോ ഇനത്തിലും ഭീമമായ ചെലവാണ് കാണിച്ചിരിക്കുന്നതെന്ന് ആരോപണമുയരുന്നു.
ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000രൂപ ചിലവായെന്നാണ് കണക്ക്.359 മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് 2 കോടി 76 ലക്ഷം ചെലവിട്ടു.. ഡിഎൻഎ പരിശോധനക്കായി 3 കോടി ചിലവാക്കി. ബെയ്ലി പാലത്തിന്റെ നിർമ്മാണത്തിന് ഒരു കോടി രൂപ ചെലവായി.
ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങൾക്കായി 11 കോടി ചിലവായെന്നാണ് പറയുന്നത്.
അതേ സമയം വസ്ത്രങ്ങളും മറ്റ് അവശ്യ സാധനങ്ങളും ജനങ്ങള്‍ ശേഖരിച്ച് നൽകിയിരുന്നു.
വളണ്ടിയര്‍മാരുടെ വണ്ടി ചെലവിനും ഭക്ഷണത്തിനും 14 കോടി ചിലവാക്കി. ഇത്
ദുരിതബാധിതര്‍ക്ക് നല്‍കിയതിനേക്കാള്‍ കൂടുതലാണത്രെ

 

ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണത്തിനായുള്ള ചിലവ് 8 കോടിയാണ്. മെഡിക്കൽ പരിശോധനാ ചിലവ് 8 കോടി. ക്യാമ്പിലെ ജനറേറ്ററിന് 7 കോടി. ഡ്രോൺ റഡാർ വാടക 3 കോടിയായി
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വന്ന വളണ്ടിയേഴ്സിന് യൂസർ കിറ്റ് നൽകിയ വകയിൽ
2 കോടി 98 ലക്ഷം ചിലവായി.
ഇന്ത്യൻ എയർ ഫോഴ്സിന് എയർ ലിഫ്റ്റിംഗ് ഹെലികോപ്ടർ ചാർജ്ജ് 17 കോടി. ദുരിതബാധിതരെ ഒഴിപ്പിക്കാൻ വണ്ടികൾ ഉപയോഗിച്ചതിന് 12 കോടി. മിലിട്ടറി, വളണ്ടിയർമാർ എന്നിവരുടെ ട്രാൻസ്പോര്‍ട്ടേഷൻ
4 കോടി. ഇവര്‍ക്ക് മെഡിക്കൽ സൗകര്യങ്ങൾ നൽകിയ വകയിൽ 2 കോടി. ഇവരുടെ താമസ സൗകര്യത്തിന് 15 കോടി. ഭക്ഷണ ആവശ്യങ്ങൾക്ക് 10 കോടി. ജെസിബി, ഹിറ്റാച്ചി, ക്രെയിൻ എന്നിവക്ക് ചിലവായത്
15 കോടി