പ്രപഞ്ചത്തിൽ മനുഷ്യൻ മാത്രമല്ല, അന്യഗ്രഹ ജീവികളുടെ സാന്നിധ്യവുമുണ്ടെന്ന വാദം ശക്തമാക്കി വീണ്ടും വെളിപ്പെടുത്തല്‍. പെൻ്റഗൺ മുൻ ഉദ്യോഗസ്ഥനായ ലൂയി എലിസാൻഡോയാണ് വെളിപ്പെടുത്തലുമായി രംഗത്തു വന്നിട്ടുള്ളത്. യു എസ് സർക്കാരിന് അന്യഗ്രഹ ജീവികളുടെ പേടകം ലഭിച്ചിരുന്നെന്നും അതിൽ നിന്ന് ലഭിച്ച ജീവികളുടെ അവശിഷ്ടങ്ങളെക്കുറിച്ച് വിശദമായ പഠനം താൻ നടത്തിട്ടുണ്ടെന്നുമാണ് ലൂയി എലിസാൻഡോ
വെളിപ്പെടുത്തിയത്. കൂടാതെ അന്യഗ്രഹ ജീവികളുടേതെന്ന് കരുതപ്പെടുന്ന നിരവധി പേടകങ്ങളും വസ്തുക്കളും യു എസിൻ്റെ പക്കലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1947ലെ റോസ് വെല്ലിൽ വച്ച് യു എസ് ആർമിയുടെ എയർഫോഴ്സ് വിമാനം തകർന്നപ്പോഴായിരുന്നു അന്യഗ്രഹ ബഹിരാകാശ പേടകം ലഭിച്ചതെന്നാണ് പറയുന്നത്. സർക്കാരിനും ഉന്നത ഉദ്യോഗസ്ഥർക്കും ഈ കാര്യത്തെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നെന്നും പൊതുജനങ്ങളിൽ നിന്ന് ഈ കാര്യം അവർ മറച്ചു വയ്ക്കുകയാണെന്നും എലിസോൻസോ പറഞ്ഞു. യു എസ് വ്യോമസേനയുടെ വിമാനം റോസ് വെല്ലിൽ വച്ച് തകർന്നത് അന്യഗ്രഹ പേടകവുമായി ഏറ്റുമുട്ടലുണ്ടായത് കൊണ്ടാണെന്ന് യു എസ് സൈനികൻ തന്നോട് വെളിപ്പെടുത്തിയെന്ന് എലിസോൻസോ പറയുന്നു.
അതേ സമയം എലിസോൻഡോയുടെ വാദം ശാസ്ത്രീയവും വിശ്വാസ്യവും അല്ലെന്നാണ് യു എസ് വ്യക്തമാക്കി യിരിക്കുന്നത്. രാജ്യ സുരക്ഷയെ കുറിച്ചുള്ളതും ദൂര വ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന വിവരങ്ങളിൽ പോലും പറ്റാവുന്നത്ര സുതാര്യത ഉറപ്പ് വരുത്താറുണ്ടെന്നും മറച്ചു വക്കാറില്ലെന്നും അധികൃതർ പറഞ്ഞു. ഇതുവരെ അന്യഗ്രഹ ജീവികളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന രീതിയിൽ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയ വക്താവായ സൂഗഫ് വ്യക്തമാക്കി.