വിഴിഞ്ഞം: മുഖം മറയ്ക്കാതെ എത്തിയ കള്ളൻ പുന്നക്കുളം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലാണ് മോഷണം നടത്തിയത്. അർധരാത്രിയിൽ ക്ഷേത്രത്തിലെത്തിയ കള്ളൻ 10 മിനിറ്റോളം ശ്രീകോവിന് മുന്നിൽ നിന്ന് പ്രാർത്ഥിച്ചതിന് ശേഷമാണ് കവര്‍ച്ച നടത്തിയത്. കാണിക്ക വഞ്ചിയും ശ്രീകോവിലിന്റെ മുന്നിൽ വെച്ച പണമുണ്ടായിരുന്ന സംഭാവന പെട്ടിയുമാണ് മോഷ്ടിച്ചത്. രാവിലെ എത്തിയ ക്ഷേത്രം ജീവനക്കാരാണ് മോഷണം നടന്നതായി കണ്ടെത്തിയത്.
ക്ഷേത്ര വളപ്പിൽ സ്ഥാപിച്ച സിസിടിവിയിലാണ് കള്ളന്റെ മുഖമുൾപ്പടെയുള്ള ദൃശ്യങ്ങൾ പതിഞ്ഞത്.
ശ്രീ കോവിലിന്റെ പഴക്കം ചെന്ന ഓടുകൾക്ക് പകരം ചെമ്പ് ചെമ്പ് തകിട് നിരത്തുന്നതിനായി ഭക്തരിൽ നിന്ന് ധന സമാഹരണത്തിനായി ശ്രീകോവിലിന് മുന്നിൽ സ്ഥാപിച്ച പെട്ടിയും കാണിക്ക വഞ്ചിയുമാണ് അപഹരിച്ചത്. വിഴിഞ്ഞം പോലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിൽ പ്രതിയെ സിസിടിവി ദൃശങ്ങളുടെ സഹായത്തോടെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് വിഴിഞ്ഞം എസ്. എച്ച്.ഒ.ആർ പ്രകാശ് പറഞ്ഞു.