സി.പി.എമ്മിൽ ചേർന്ന കാപ്പ കേസ് പ്രതി ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ തലയടിച്ച് പൊട്ടിച്ചു..

പത്തനംതിട്ടയിലെ സി.പി.എമ്മിന് വീണ്ടും തലവേദനയായി മന്ത്രി വീണാ ജോർജ്ജും ജില്ലാ സെക്രട്ടറി ഉദയഭാനുവും ചേർന്ന് പാർട്ടിയിൽ സ്വീകരിച്ച കാപ്പ കേസ് പ്രതി ശരൺ ചന്ദ്രൻ.
ഡി.വൈ.എഫ്‌.ഐ പ്രവർത്തകന്റെ തല ബിയർകുപ്പികൊണ്ട് അടിച്ചുപൊട്ടിച്ചെന്നാണ് ശരൺ ചന്ദ്രന്റെ പേരിലുള്ള പുതിയ കേസ്. മുണ്ടുകോട്ടയ്ക്കൽ സ്വദേശി എസ്.രാജേഷിന് നേരെയാണ് ആക്രമണം ഉണ്ടായത്. രാജേഷിന്റെ പരാതിയിൽ ശരൺ ചന്ദ്രനെതിരെ പത്തനംതിട്ട പോലീസ് കേസെടുത്തു.

ഓഗസ്റ്റ് 29-ന് രാത്രി മൈലാടുംപാറയിൽ വെച്ചു ശരൺ ബിയർ കുപ്പികൊണ്ട് അടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി.

അടുത്തിടെയാണ് മന്ത്രി വീണാ ജോർജിന്റെയും സി.പി.എം. ജില്ലാ സെക്രട്ടറി ഉദയഭാനുവിന്റെയും സാന്നിധ്യത്തിൽ ശരണും 30-ഓളംപേരും പാർട്ടിയിൽ ചേർന്നത്.
കാപ്പാ കേസിൽ ഉൾപ്പെട്ട ശരൺ ചന്ദ്രന് അംഗത്വം കൊടുത്തത് വിവാദമായിരുന്നു. ഇതിനിടെ കാപ്പാ എന്നെഴുതി കേക്ക് മുറിച്ച് ശരണും സംഘവും പിറന്നാൾ ആഘോഷം നടത്തിയ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു..