പസഫിക്ക് സമുദ്രത്തിനടിയിൽ കൂറ്റൻ പർവ്വതം കണ്ടെത്തി സമുദ്ര ശാസ്ത്രജ്ഞർ. നാല് ബുർജ് ഖലീഫയുടെ അത്രയും ഉയരം വരുന്ന പർവ്വതത്തെയാണ് സചിമിഡിറ്റ് സമുദ്ര ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ പര്യവേഷണത്തിലൂടെ കണ്ടെത്തിയത്. അപൂർവ്വ സസ്യ ജന്തുജാലങ്ങളുടെ കലവറയായ ‘നസ്ക’ കടലിടുക്കിലാണ് സംഘം പര്യവേഷണം നടത്തിയത്.
ചിലെ തീരത്തിന് 1,448 കിലോമീറ്റർ അകലെയായി പസഫിക് സമുദ്രത്തിൻ്റെ അടിത്തട്ടിലായാണ് ഈ കൂറ്റൻ പർവ്വതത്തിൻ്റെ സ്ഥാനമുള്ളത്. 3,109 മീറ്റര്‍ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പർവ്വതത്തിന് 4 ബുർജ് ഖലീഫയേയും ഗ്രീസിലെ മൗണ്ട് ഒളിംപസിനേയും കാള്‍ ഉയരമുണ്ടത്രെ.
കൂടാതെ ആധുനിക ഉപകരണങ്ങല്‍ ഉപയോഗിച്ചു കൊണ്ട് സംഘം പർവ്വതത്തിൻ്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനയിൽ സസ്യ, ജന്തു ജീവജാലങ്ങളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ‘കാസ്പർ’ എന്ന് ശാസ്ത്രജ്ഞർ വിളിക്കുന്ന ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത അപൂർവ്വ നീരാളിയും മറ്റ് ജീവികളുമെല്ലാം ഇവരുടെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇതുവരെ നടത്തിയ ദൗത്യത്തിൽ മാത്രമായി 25ഓളം പർവ്വതങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.