അവസാനം മുടിയൻ കാത്തിരുന്ന പെണ്ണെത്തി ; ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ച് റിഷി

ഉപ്പും മുളകും എന്ന ടെലിവിഷൻ ഹാസ്യ പരമ്പരയിലൂടെ മലയാളികളുടെ മനസ്സിൽ മുടിയനായി ഇടം പിടിച്ച നടനും ഡാൻസറുമായ റിഷി എസ് കുമാർ വിവാഹിതനായി. ഡോക്ടർ ഐശ്വര്യ ഉണ്ണിയെയാണ് മഹാദേവ ക്ഷേത്രത്തിൽ വച്ച് റിഷി താലി ചാർത്തിയത്. തുളസി ഹാരം അണിഞ്ഞു നിൽക്കുന്ന ഇരുവരുടെയും ചിത്രം റിഷി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

“അവസാനം എൻറെ ബൂബൂ എൻറെ സ്വന്തമായി” എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചിരിക്കുന്നത്. 6 വർഷമായുള്ള തൻറെ പ്രണയമാണ് താൻ ബൂബുയെന്നു വിളിക്കുന്ന ഐശ്വര്യയെന്ന് റിഷി പ്രൊപ്പോസൽ വീഡിയോയിൽ പറഞ്ഞിരുന്നു

നേരത്തെ പ്രൊപ്പോസൽ, ഹൽദീ വീഡിയോകൾ റിഷി തൻറെ യൂട്യൂബ് ചാനലിലും പങ്ക് വെച്ചിരുന്നു. ട്രെഷർ ഹണ്ട് പോലെ അറേഞ്ച് ചെയ്തായിരുന്നു റിഷിയുടെ പ്രൊപ്പോസൽ. വളരെ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ഹൽദി ചടങ്ങിൽ പങ്കെടുത്തത്. ലാവെൻഡർ നിറത്തിലുള്ള ഷർട്ടും പാൻറ്സും ഓവർ കോട്ടുമായിരുന്നു ഹൽദിയ്ക്കായി റിഷി തിരഞ്ഞെടുത്ത വേഷം. അതേ നിറത്തിലുള്ള ഓഫ് ഷോർഡർ ലെഹങ്കയാണ് ഐശ്വര്യ അണിഞ്ഞിരുന്നത്

വിവാഹത്തിനായി കസവു മുണ്ടും ഇളം പിങ്ക് നിറത്തിലുള്ള കുർത്തയുമാണ് റിഷി അണിഞ്ഞത്. കസവ് ചെക്ക് ഡിസൈൻ വരുന്ന ദാവണിയാണ് ഐശ്വര്യ ധരിച്ചത്. കൂടാതെ ഇതിന് മാറ്റു കൂട്ടാനായി ആന്റിക് ജ്വല്ലറിയും അണിഞ്ഞു. എന്തായാലും ഇപ്പോൾ മുടിയന്റെ കല്യാണം കഴിഞ്ഞതിനുള്ള സന്തോഷത്തിലും നിരാശയിലുമാണ് കേരളത്തിലെ റിഷിയുടെ ആരാധകർ