ബലാത്സംഗക്കേസിലെ പ്രതികൾക്ക് ജീവപര്യന്തമോ വധശിക്ഷയോ ഉറപ്പാക്കുന്ന ബലാത്സംഗ വിരുദ്ധ ബിൽ പാസാക്കി പശ്ചിമബംഗാൾ നിയമസഭ. പശ്ചിമബംഗാള്‍ നിയമ മന്ത്രിയായ മോളോയ് ഘടകാണ് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. ലൈംഗികാതിക്രമങ്ങൾ, കൂട്ട ബലാത്സംഗം, കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവയുൾപ്പെടുത്തി കേന്ദ്ര നിയമങ്ങളിൽ ഭേദഗതി വരുത്തുന്ന ആദ്യ സംസ്ഥാനമായി ബംഗാൾ മാറി. ബലാത്സംഗ കേസുകളിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കാനുള്ളപ്രത്യേക നിയമം പാസാക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മേളോയ് ഘടക് പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ മാസം കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാസംഗം ചെയ്ത് കൊലപ്പെടുത്തിയതിൻ്റെ പഞ്ചാത്തലത്തിലായിരുന്നു തൃമുണൽ സർക്കാർ നിയമസഭയിൽ ബിൽ അവതരിപ്പിച്ചത്. നിയമസഭയിൽ അംഗീകാരം ലഭിച്ചതോടെ ബിൽ ബംഗാൾ ഗവണർ സിവി ആനന്ദ ബോസിനും അവിടെ നിന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവിനും അംഗീകാരത്തിനായി അയക്കുകയും ചെയ്യും. ബില്ലിൽ ഏഴ് ഭേദഗതികൾ ആവശ്യപ്പെട്ടു കൊണ്ടാണ് സുവേന്ദു അധികാരി ബിൽ അവതരിപ്പിച്ചിട്ടുള്ളത്. അതോടൊപ്പം ബി ജെ പി ബില്ലിനെ സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്.
‘അപരാചിത വുമൺ ആൻഡ് ചൈൽഡ് ബിൽ 2024’ (പശ്ചിമ ബംഗാള്‍ ക്രിമിനല്‍ നിയമങ്ങളും ) എന്ന തലക്കെട്ടിൽ ലൈഗിക കുറ്റകൃത്യങ്ങൾ , ബലാസംഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവതരിപ്പിച്ച് കുട്ടികൾക്കും സ്ത്രീകൾക്കും സംരക്ഷണം ഏർപ്പെടുത്തുകയെന്നതാണ് നിയമ വ്യവസ്ഥ. ബലാസംഗത്തിനരയായ വ്യക്തി മരിച്ചാൽ പ്രതിക്ക് വധശിക്ഷ നൽകുന്നതിനും കൂടാതെ ബലാസംഗക്കേസിൽ ശിക്ഷിക്കപ്പെട്ടവർക്ക് പരോളില്ലാതെ ജീവപര്യന്തം തടവ് നൽകാനും ബില്ലിൽ പറയുന്നുണ്ട്.