ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേരളം സർക്കാരിന് എന്തോ മറയ്ക്കാൻ ഉണ്ടായിരുന്നെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ ജെ.പി. നദ്ദ. ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തിനാണ് ഇത്രയും വൈകിപ്പിച്ചതെന്നും കേരള സർക്കാരിന് എന്തോ മറയ്ക്കാൻ ഉണ്ടായിരുന്നെന്നും നദ്ദ ആരോപിച്ചു.
സംസ്ഥാന സർക്കാരിലുള്ള പലരും റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ കാര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കണം. കോൺഗ്രസ് നേതാക്കളും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും നദ്ദ ആരോപിച്ചു. പാലക്കാട് ബി.ജെ.പി പരിപാടിയിൽ സംസാരിക്കുകയായിരുന്നു നദ്ദ.